അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിൽ തന്റെ വേഷം വെട്ടിച്ചുരുക്കിയതിൽ നടി തബു അതൃപ്തയാണെന്ന വാർത്തകൾ തള്ളി സംവിധായകൻ രംഗത്ത്.
സിനിമയുടെ എഡിറ്റിംഗ് വേളയിൽ തബുവിന്റെ പ്രധാന രംഗങ്ങൾ ഒഴിവാക്കിയെന്നും ഇത് അക്ഷയ് കുമാറിന്റെ സ്ക്രീൻ ടൈം കൂട്ടാനാണെന്നുമുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രിയദർശൻ വ്യക്തമാക്കി. സിനിമ വൻ വിജയമായിട്ടും ഇത്തരം നെഗറ്റീവ് വാർത്തകൾ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തബു തന്റെ അടുത്ത സുഹൃത്താണെന്നും ഇതുവരെ എട്ട് സിനിമകളിൽ തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. റോൾ കുറച്ചതിൽ നടിക്ക് പരാതിയുണ്ടെങ്കിൽ അത് തന്നെ നേരിട്ട് അറിയിക്കുമായിരുന്നു. തബുവിനെ വെച്ച് ഷൂട്ട് ചെയ്ത എല്ലാ രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, അക്ഷയ് കുമാർ ഒരിക്കലും എഡിറ്റിംഗ് കാര്യങ്ങളിൽ ഇടപെടാറില്ലെന്നും, ഒരു നടന്റെ ആവശ്യപ്രകാരം മറ്റൊരു താരത്തിന്റെ റോൾ മാറ്റാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ ലജ്ജിക്കണമെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
