ക്ഷേത്രത്തിൽ അപമാനിക്കപ്പെട്ടോ? ഇളയരാജ പറയുന്നു 

DECEMBER 16, 2024, 10:46 PM

ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനു അകത്ത് കയറിയ സംഗീതജ്ഞൻ ഇളയരാജയെ ക്ഷേത്ര ഭാരവാഹികൾ ശ്രീകോവിലിൽ നിന്ന്  തിരിച്ച് ഇറക്കിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്.  

 ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്ന ആക്ഷേപവും സാമൂഹിക മാധ്യമങ്ങളിൽ നിറ‍‍ഞ്ഞു നിന്നിരുന്നു.  

എന്നാൽ വിരുദുനഗർ ശ്രീവല്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിൽ താൻ അപമാനിക്കപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണന്നു  ഇളയരാജ വ്യക്തമാക്കി.

vachakam
vachakam
vachakam

 ശ്രീകോവിലിനു മുന്നിലായി പൂജാരിമാർക്കു മാത്രം പ്രവേശനമുള്ള മണ്ഡപത്തിലേക്ക് അബദ്ധത്തിൽ കയറിയ ഇളയരാജയോടു കാര്യം പറഞ്ഞു പുറത്തേക്കു മാറ്റുക മാത്രമാണുണ്ടായതെന്നു ക്ഷേത്രം അധികൃതർ വ്യക്തമാക്കി. 

അതിനു പുറത്തുള്ള വസന്തമണ്ഡപത്തിൽ നിന്നാണു പ്രമുഖരായ വ്യക്തികൾ പൊതുവേ ദർശനം നടത്താറുള്ളത്. ഇളയരാജയെ പൂർണകുംഭം നൽകി ആദരവോടെയാണു സ്വീകരിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ദേവസ്വം വകുപ്പും വിശദീകരിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam