'തെറ്റായ ട്രെയിനിലാണ് കയറുന്നതെങ്കിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് അതിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ്'; വിവാഹമോചനത്തിന് ശേഷം ആദ്യപ്രതികരണവുമായി നടി ഹൻസിക

APRIL 17, 2026, 6:59 AM

കഴിഞ്ഞമാസമാണ് തെന്നിന്ത്യൻ നടി ഹാൻസികാ മോട്‌വാനിയും ബിസിനസുകാരനായ സൊഹേൽ ഖതൂരിയയും വിവാഹമോചിതരായത്.സംയുക്തമായാണ് ഇരുവരും വിവാഹമോചന ഹർജിയുമായി ബാന്ദ്രയിലെ കുടുംബ കോടതിയെ സമീപിച്ചത്. ഇപ്പോഴിതാ ഒരുമാസത്തിന് ശേഷം വിവാഹമോചനവുമായി ബന്ധപ്പെട്ട് ആദ്യമായി  പ്രതികരിക്കുകയാണ് താരം.

'അതിശയോക്തി നിറഞ്ഞ വാർത്തകളാണ് ആളുകൾക്ക് വേണ്ടത്. അവർക്ക് അത് കിട്ടി. ഞാൻ ഈ കാര്യങ്ങളിലൊന്നും വ്യക്തത വരുത്തിയിട്ടില്ല. അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. കാരണം, ഇത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് യാതൊരു പശ്ചാത്താപവുമില്ല.തെറ്റായ ട്രെയിനിലാണ് കയറുന്നതെങ്കിൽ, കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് അതിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ്.' -ഹൻസിക പറഞ്ഞു. 

ദുർഘടമായ ജീവിതസാഹചര്യങ്ങളിൽ കുടുംബം തനിക്കൊപ്പം അടിയുറച്ചുനിന്നു. അമ്മയും സഹോദരനും നിരുപാധികമാണ് ഒപ്പം നിന്നത്.തന്റെ സുഖത്തിനും ക്ഷേമത്തിനും മുൻഗണന നൽകാനാണ് അവർ പറഞ്ഞത്. അസാധാരണമാം വിധം പ്രയാസമേറിയ ഘട്ടത്തിലൂടെ താൻ കടന്നുപോകുന്നത് അവർ കണ്ടിട്ടുണ്ടെന്നും ഹൻസികാ മോട്‌വാനി പറഞ്ഞു.

vachakam
vachakam
vachakam

ഇത്തരം കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നതിന്റെ വിശദാംശങ്ങൾ തങ്ങൾ രണ്ടുപേർക്കും മാത്രമേ അറിയൂ.ചില കാര്യങ്ങൾ അതിൽ ഉൾപ്പെട്ടവർക്കിടയിൽ മാത്രം നിലനിൽക്കുന്നതാണ് നല്ലതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.ഹൗട്ടർഫ്‌ളൈയുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam