നടി സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തി മീന.അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് മീന ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിപാടിയിൽ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മീന വികാരാധീനയാവുകയായിരുന്നു.'സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു.അവളുടെ മരണവാർത്ത എന്നെ ഞെട്ടിച്ചിരുന്നു. ഇന്നും ആ ഞെട്ടലിൽ നിന്ന് എനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല.അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു.പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട ഞാൻ തകർന്നുപോയി.’– മീന പറഞ്ഞു.
2004 ഏപ്രിൽ 17ന് ആണ് സൗന്ദര്യയുടെ ജീവനെടുത്ത വിമാനാപകടം ഉണ്ടായത്.പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആന്ധ്രപ്രദേശിലെ കരിം നഗറിൽ പോകുന്ന വഴി വിമാനം തകർന്നുവീഴുകയായിരുന്നു. സൗന്ദര്യയും സഹോദരനും പൈലറ്റും ഉൾപ്പെടെ നാല് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നാല് പേരും കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്