പൃഥ്വിരാജിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം കൂടിയാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍.
പൃഥ്വിയെ പോലെ ഇത്രയും ഓര്‍മ്മ ശക്തിയുള്ള ഒരു നടനെ താന്‍ കണ്ടിട്ടില്ലെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. കൂടാതെ ടൈഗറും താനും പൃഥ്വി ഡയലോഗ് തെറ്റിക്കുന്നതുവരെ കാത്തിരിക്കുമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
'ഞാന്‍ അദ്ദേഹത്തോടൊപ്പവും നിരവധി ആളുകളുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡയലോഗുകളെല്ലാം ഇങ്ങനെ ഓര്‍ത്തുവയ്ക്കുന്ന ഇത്രയും മികച്ച ഓര്‍മ്മശക്തിയുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.
എനിക്കറിയില്ല അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എന്തൊരു ഓര്‍മ്മയാണ്.' എന്നാണ് ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ പ്രൊമോഷന്‍ പരിപാടിക്കിടെ അക്ഷയ് കുമാര്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്