ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് താരം മാത്രമല്ല ഒരു സ്റ്റൈൽ ഐക്കൺ കൂടിയാണ് വിരാട് കോഹ്ലി. കോഹ്‌ലിയുടെ വസ്ത്രധാരണവും രൂപ മാറ്റവും ഒക്കെ എന്നും ആരാധകർക്ക് ഇടയില്‍ വലിയ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ ഐപിഎല്‍ പതിനേഴാം സീസണില്‍ പുതിയ ഹെയർ സ്‌റ്റൈലുമായാണ് താരം എത്തിയത്.
ഇപ്പോഴിതാ താരത്തിന്റെ ഈ പുതിയ ഹെയർസ്‌റ്റൈലിന്റെ ചിലവിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഹെയർ ഡ്രസറും, ഒട്ടേറെ ആരാധകർ ഉള്ളയാളുമായ ആലിം ഹക്കീം. വിരാട് കോഹ്‌ലിയുടെ മാത്രമല്ല മറ്റൊരു മുതിർന്ന ഇന്ത്യൻ താരമായിരുന്ന എംഎസ് ധോണിയുടെയും ഹെയർ ഡ്രസർ കൂടിയാണ് ആലിം ഹക്കീം. താൻ ഈ സേവനത്തിന് ഈടാക്കുന്ന തുകയെ കുറിച്ച് ആണ് അദ്ദേഹം വിവരം നൽകിയത്.
വിരാട് കോഹ്‌ലിയുടെ ഹെയർസ്‌റ്റൈലിനായി താൻ എത്ര രൂപ ഈടാക്കിയെന്ന് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും ഹക്കിം ഒരു ഏകദേശ സൂചന നല്‍കിയിട്ടുണ്ട്. "എന്റെ ഫീസ് വളരെ ലളിതമാണ്, ഞാൻ എത്ര തുക ഈടാക്കുമെന്ന് എല്ലാവർക്കും അറിയാം. ഇത് ഒരു ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. അതാണ് എന്റെ ഏറ്റവും കുറഞ്ഞ തുക" എന്നായിരുന്നു അദ്ദേഹം ബ്രൂട്ട് ഇന്ത്യയോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്