സിനിമ പ്രീ റിലീസ് ഇവന്റിനിടെ അവതാരകയ്‌ക്കു നേരെ ലൈംഗികാതിക്രമം. അരുൺ മാതേശ്വരം സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന തമിഴ് ചിത്രം 'ക്യാപ്റ്റൻ മില്ലറിന്റെ' പ്രീ റിലീസ് ഇവന്റിനിടെയാണ് അവതാരകയ്‌ക്ക് അക്രമം നേരിടേണ്ടി വന്നത്.
ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ധനുഷ് ഉൾപ്പെടെ സിനിമയുടെ എല്ലാ അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അവതാരകയ്‌ക്ക് അതിക്രമം നേരിട്ടത്.
നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് അവതാരക ഇൻസ്റ്റഗ്രാമിലൂടയാണ് ആളുകളെ അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആക്രമിക്കപ്പെട്ട അവതാരക യുവാവിനെകൊണ്ട് കാലിൽ വീഴിക്കുന്നതും തല്ലുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ആൾക്കൂട്ടത്തിലേക്ക് രക്ഷപെടാൻ ശ്രമിച്ച അയാളെ താൻ പുറകെ ഓടിച്ചെന്ന് പിടിച്ച് നിർത്തുകയായിരുന്നെന്നും അവതാരക പറയുന്നു, ഒരു സ്ത്രീയുടെ ശരീരത്തിൽ കൈവച്ചിട്ട് അയാൾ രക്ഷപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്