'നയൻതാര വന്നപ്പോൾ തന്റെ കഥാപാത്രം സൈഡ് ആയി'; അണ്ണാത്തെയില്‍ താൻ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തുറന്നടിച്ചു ഖുശ്ബു

JULY 10, 2024, 11:23 AM

ആരാധകരുടെ പ്രിയ താരമാണ് ഖുശ്‌ബു. വിവാദങ്ങളുടെ കാര്യത്തിലും താരം എന്നും മുന്നിലാണ്. ഇപ്പോഴിതാ രജിനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയെക്കുറിച്ച്‌ പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരം.

അണ്ണാത്തെയില്‍ താൻ അഭിനയിക്കേണ്ടിയിരുന്നില്ലെന്നാണ് ഖുശ്ബു പറയുന്നത്. തിരിഞ്ഞ് നോക്കുമ്പോള്‍ അണ്ണാത്തെ ചെയ്യേണ്ടിയിരുന്നോ എന്ന് തോന്നുന്നു. ഞങ്ങളോട് കഥ പറയുമ്പോള്‍ രജിനി സർക്ക് പെയർ‌ ഇല്ല. അതിനാല്‍ ഞങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നു. സെക്കന്റ് ഹാഫില്‍ സഹോദരിയെ തേടി പോകുന്നത് ഒരു സൈഡില്‍ ഞാനും മറ്റൊരു സൈഡില്‍ മീനയുമാണ്. രജിനി സാറിന് വണ്‍ സൈഡ് ലൗ ആയി ചെറിയൊരു കഥാപാത്രമുണ്ട്, ചെറിയ ആർട്ടിസ്റ്റ് ചെയ്താല്‍ മതിയാവും എന്ന് ആണ് പറഞ്ഞിരുന്നത്.

ഡ്യുയറ്റ് സോങ് ഒന്നും ഇല്ല. ഞങ്ങള്‍ ഇരുന്ന് ചർച്ച ചെയ്തു. ഈ ആർട്ടിസ്റ്റാണെങ്കില്‍ നന്നാകും ആ ആർട്ടിസ്റ്റാണെങ്കില്‍ നന്നാകും എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്തു. എന്നാൽ പെട്ടെന്ന് ഒരു നായിക വന്നു. ഡ്യൂയറ്റ് സോങും വന്നു. കഥ മാറി. അതോടെ ഞങ്ങളുടെ കഥാപാത്രം കാരിക്കേച്ചറായി. ഇന്റർവെല്ലോടെ കഥാപാത്രം കഴിഞ്ഞു. തന്റെ കഥാപാത്രം എന്തിന് വരുന്നു പോകുന്നു എന്ന് മനസിലാകുന്നില്ലെന്നാണ് ഖുശ്ബു വ്യക്തമാക്കിയത്.

vachakam
vachakam
vachakam

അതേസമയം അണ്ണാത്തെയില്‍ രജിനികാന്തിന്റെ നായികയായി എത്തിയത് നയൻതാരയാണ്. നയൻതാരയെയാണ് പേരെടുത്ത് പറയാതെ ഖുശ്ബു പരാമർശിച്ചത്. കീർത്തി സുരേഷ്, രജിനികാന്ത് എന്നിവരാണ് അണ്ണാത്തെയില്‍ പ്രധാന വേഷം ചെയ്തത്. വൻ താര നിരയായ രജിനികാന്ത്, നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു, മീന എന്നീ വലിയ താരങ്ങള്‍ അണിനിരക്കുന്ന സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരുന്നു എങ്കിലും ചിത്രം പരാജയം ആയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam