മലയാളികളുടെ പ്രിയ താരമാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ഇപ്പോൾ താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്.
താരം വിവാഹിതയാകുന്നുവെന്ന തരത്തില്‍ ഇടയ്ക്കിടെ വാർത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇതിനോടൊന്നും കീർത്തിയോ മാതാപിതാക്കളോ പ്രതികരിക്കാറില്ല. ഇപ്പോഴിതാ തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കീർത്തി. 'രഘുതാത്ത' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് കീർത്തി തന്റെ ഭാവി വരനെ കുറിച്ച് തുറന്ന് പറഞ്ഞത്.
താൻ സിംഗിള്‍ ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് കീർത്തി വ്യക്തമാക്കുന്നത്. ഭാവിയിലെ ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് ആണ് കീർത്തി സുരേഷിന്റെ മറുപടി. ഗിവ് ആൻഡ് ടേക്ക് ആയിരിക്കണം. പരസ്പരം മനസിലാക്കുന്ന സുഹൃത്തുക്കളാണ് എങ്കില്‍ എനിക്ക് അത് മതിയാകും. ലവ് എന്നത് ജീവിതകാലത്തേയ്ക്കുള്ള സ്‌നേഹമാണ്. സിംഗിള്‍ റിലേഷൻഷിപ്പ് സ്റ്റാറ്റസില്‍ ഒരിക്കലും താൻ ആശങ്കപ്പെടുന്നില്ല. ഒരിക്കലും ഞാൻ സിംഗിള്‍ ആണെന്ന് പറഞ്ഞിട്ടില്ല എന്നാണ് കീർത്തി പറഞ്ഞത്.
അതേസമയം അടുത്തിടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറെ കീർത്തി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നും വാർത്തകള്‍ വന്നിരുന്നു. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു നില്‍ക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത വന്നത്. സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകള്‍.
ഇതിന് പിന്നാലെ ഈ വാർത്തകളോട് പ്രതികരിച്ച് കീർത്തിയുടെ അച്ഛനും നടനുമായ സുരേഷ് കുമാർ രംഗത്ത് എത്തിയിരുന്നു. വാർത്തകള്‍ നിഷേധിച്ച സുരേഷ് കുമാർ, ഇത് ആദ്യമല്ല കീർത്തിയെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകള്‍ പ്രചരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്