അന്ന് വിരമിക്കാൻ ഒരുങ്ങി, പ്രതിഫലം ഇരട്ടിയാക്കിയപ്പോൾ അഭിനയിക്കാമെന്നേറ്റു; മെറിൽ സ്ട്രീപ്പ് 

MAY 5, 2026, 11:20 PM

ഹോളിവുഡ് ഇതിഹാസം മെറിൽ സ്ട്രീപ്പ് മിറാൻഡ പ്രിസ്ലിയായി വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന 'ദി ഡെവിൾ വിയേഴ്സ് പ്രാഡ 2' ബോക്സോഫീസിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു.

മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രം ആദ്യ വാരത്തിൽ തന്നെ 233.7 മില്യൺ ഡോളർ ആഗോളതലത്തിൽ സ്വന്തമാക്കി. 2006-ലെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ആദ്യ സിനിമയിലെ പ്രധാന താരങ്ങളായ ആൻ ഹാതവേ, എമിലി ബ്ലണ്ട്, സ്റ്റാൻലി ട്യൂച്ചി എന്നിവരും തിരിച്ചെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയവാർത്തകൾക്കിടെ, തന്റെ കരിയറിനെക്കുറിച്ചുള്ള രസകരമായ ഒരു വെളിപ്പെടുത്തലുമായി മെറിൽ സ്ട്രീപ്പ് രംഗത്തെത്തി.

ആദ്യ സിനിമയുടെ സമയത്ത് താൻ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയായിരുന്നുവെന്ന് എൻബിസി പരിപാടിയിൽ താരം വെളിപ്പെടുത്തി. "സിനിമയിലേക്ക് വിളിച്ചപ്പോൾ ആദ്യം താൻ ഓഫർ നിരസിച്ചിരുന്നു. എന്നാൽ ചിത്രം ഹിറ്റാകുമെന്ന് ഉറപ്പുള്ളതിനാൽ പ്രതിഫലം ഇരട്ടിയാക്കാൻ ആവശ്യപ്പെട്ടു. അവർ ഉടൻ തന്നെ സമ്മതിച്ചു. അന്നത്തെ ആ തീരുമാനം വലിയൊരു പാഠമായിരുന്നു," സ്ട്രീപ്പ് പറഞ്ഞു.

vachakam
vachakam
vachakam

എനിക്കപ്പോൾ 56 വയസ്സായിരുന്നു, ഇത് ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കാൻ സമയമെടുത്തു. അവർക്ക് എന്നെ ആവശ്യമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ വിരമിക്കാൻ തയ്യാറെടുക്കുകയായിരുന്നു, പക്ഷെ അതൊരു പാഠമായിരുന്നു." ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷം, 'ദി ഡെവിൾ വിയേഴ്സ് പ്രാഡ'യുടെ രണ്ടാം ഭാഗത്തിൽ നടി ബിഗ് സ്ക്രീനിൽ തിരിച്ചെത്തിയിരിക്കുന്നു. ആദ്യ ഭാഗത്തിൽ അഭിനയിച്ച ആൻ ഹാതവേ, എമിലി ബ്ലണ്ട്, സ്റ്റാൻലി ട്യൂച്ചി എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്. ലോകമെമ്പാടും മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യവാരത്തിൽ 233.7 മില്യൺ ഡോളർ നേട്ടമാണ് ചിത്രമുണ്ടാക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam