ഹമാം സോപ്പിന്റെ പരസ്യത്തിലൂടെയാണ് നടി മേഘ രാജൻ പ്രേഷകർക്ക് പരിചിതയാകുന്നത്. മേഘ തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശരീരഭാരം 60ൽ നിന്ന് 80 കിലോയിലേക്ക് എത്തിയ കഥയാണ് മേഘ പറയുന്നത്.
യോഗ, നീന്തൻ, നടത്തം എന്നിവ സ്ഥിരം നടത്തുന്ന മേഘ താൻ വലിയ രീതിയിൽ വണ്ണം വച്ചിരുന്നുവെന്നും അത് കുറച്ചത് എങ്ങനെ ആണെന്നും പറയുന്നുണ്ട്.
ഒരു മനുഷ്യന്റെ ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യം ഉറക്കമാണെന്ന് മേഘ രാജൻ പറയുന്നു. എട്ട് മണിക്ക് മുൻപ് ഭക്ഷണം കഴിച്ച് താൻ ഉറങ്ങുമെന്നും അതിനാൽ രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടില്ലെന്നും താരം പറയുന്നുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേഘയുടെ പ്രതികരണം.
"പ്രസവ ശേഷം എന്റെ ശരീര ഭാരം വല്ലാതെ കൂടി. പ്രസവത്തിന് മുൻപ് 60 കിലോ ആയിരുന്നു ഭാരം. എന്നാൽ പ്രസവശേഷം 80 ആയി. എന്റെ വണ്ണം കണ്ട് മറ്റുള്ളവര്‍ തന്നെ അമ്പരന്നിരുന്നു. വണ്ണം കുറയ്ക്കാൻ കണ്ടെത്തിയ എളുപ്പവഴി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക എന്നതാണ്.
കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതിലൂടെ ഞാന്‍ കുറച്ചത് 15 കിലോ ആണ്. അതാണ് ബയോളജിക്കലി ശരിയായ രീതി", എന്നാണ് മേഘ രാജൻ പറയുന്നത്. എന്നാൽ മേഘയുടെ വാദങ്ങളിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് സത്യമാണോ എന്ന് ചിലർ ഇന്റർവ്യുവിന് താഴേ ചോദിക്കുണ്ട്. ചിലർ ഇത് ശരിയാണെന്നും പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്