പുനെ: തന്റെ മൊബൈല്‍ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ സന്ദേശം അയച്ച് തന്റെ ടീമില്‍ നിന്ന് 400 ഡോളര്‍ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന് എന്‍സിപി-എസ്പി നേതാവ് സുപ്രിയ സുലെ. പണം നല്‍കാമെന്ന് സമ്മതിച്ചുകൊണ്ട് ഹാക്കര്‍മാരോട് ഇടപഴകാന്‍ ശ്രമിച്ചെന്നും പണം കൈമാറ്റം ചെയ്യുന്നതിനായി അവര്‍ ഒരു ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങള്‍ പങ്കിട്ടെന്നും സുലെ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി അദിതി നലവാഡെയുടെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു. 10,000 രൂപയാണ് ഹാക്കര്‍മാര്‍ അദിതിയോട് ആവശ്യപ്പെട്ടത്.
തന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി ഞായറാഴ്ചയാണ് ബാരാമതി എംപിയായ സുപ്രിയ അറിയിച്ചത്. ആളുകള്‍ തന്നെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യരുതെന്ന് അവര്‍ അടിയന്തിരമായി അഭ്യര്‍ത്ഥിച്ചിരുന്നു.
യാവത് പൊലീസ് സ്റ്റേഷനില്‍ സുലെ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. വാട്‌സ്ആപ്പിന്റെയും പുനെ റൂറല്‍ പൊലീസിന്റെയും സഹായത്തോടെ വാട്‌സ്ആപ്പ് എക്കൗണ്ടും ഫോണിലെ എക്കൗണ്ടും വീണ്ടെടുക്കാനായെന്നും സുലെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്