സ്‌പോർട്‌സ് ആക്ഷൻ ഫ്രാഞ്ചൈസിയുടെ പതിനൊന്നാമത്തേതും അവസാനത്തേതുമായ ചിത്രത്തിൻ്റെ റിലീസിനായി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം നടന്ന സ്ട്രൈക്കുകൾ കാരണം ഫാസ്റ്റ് എക്സ് ഭാഗം 2 എന്ന് വിളിക്കപ്പെടുന്ന സിനിമ പുറത്തിറങ്ങാൻ ഏറെ കാലതാമസം നേരിട്ടിരുന്നു.
എന്നാൽ ചിത്രം 2025 ഏപ്രിൽ 4-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ പ്രധാന നടനും നിർമ്മാതാവുമായ വിൻ ഡീസൽ തൻ്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേറ്റ് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.
ഫാസ്റ്റ് എക്‌സ് രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംഗ് നടക്കുകയാണെന്നും അതിനായി താൻ ട്രാക്ക് പരിശീലനത്തിലാണെന്നും ആണ് അദ്ദേഹം വ്യക്തമാക്കുന്നത്. മെയ് 23-ന് അദ്ദേഹം ഈ പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷം ഈ പോസ്റ്റിന് 1.2 ദശലക്ഷത്തിലധികം ലൈക്കുകൾ ആണ് ലഭിച്ചത്.
ആദ്യത്തെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് 2001 ജൂണിൽ ആണ് പുറത്തിറങ്ങുന്നത്. ഈ സിനിമ ഉടൻ തന്നെ വലിയ ഹിറ്റ് ആവുകയും നിരവധി ആരാധകരെ നേടുകയും ചെയ്തിരുന്നു. ചിത്രം വീഡിയോ ഗെയിമുകൾ, ടിവി ഷോകൾ, തീം പാർക്ക് എന്നിവയിലേക്ക് വരെ വ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം 10-ലധികം സിനിമകൾക്ക് ശേഷം 11-ാമത്തെ ചിത്രം ഫ്രാഞ്ചൈസിയുടെ അവസാനത്തെ ചിത്രമായിരിക്കുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്