ആളും ആരവവും ഇല്ലാത്തതുകൊണ്ട് വിവാഹം സമ്മർദമില്ലാതെ നടത്താൻ കഴിഞ്ഞുവെന്ന് നടി ഗ്രേസ് ആന്റണി.
വിവാഹം ലളിതവും ആർഭാടരഹിതവുമായി നടത്തണം എന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും മാതാപിതാക്കളും ഈ ആഗ്രഹത്തിനൊപ്പം നിന്നുവെന്നും ഗ്രേസ് ആന്റണി പറയുന്നു. അടുത്ത ബന്ധുക്കളായ പതിനഞ്ചുപേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ആരാധകരുടെ പ്രാർഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും ഗ്രേസ് ആന്റണി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
‘‘പ്രിയപ്പെട്ടവരേ, നിങ്ങളുമായി ഒരു സന്തോഷവാർത്ത പങ്കിടാനുണ്ട്. 2025 സെപ്റ്റംബർ 9-ന് ഞാനും എബി ടോം സിറിയക്കും വിവാഹിതരായി. ഞങ്ങളുടെ അടുത്ത ബന്ധുക്കളായ 15 പേർ മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് മുൻകൂട്ടി ആരെയും അറിയിക്കാൻ കഴിഞ്ഞില്ല.
വളരെ ലളിതവും ആർഭാടരഹിതവുമായ ഒരു വിവാഹമായിരുന്നു ഞങ്ങളുടെ സ്വപ്നം, ഞങ്ങളുടെ മാതാപിതാക്കൾ അതിന് പൂർണ പിന്തുണ നൽകി. അതുകൊണ്ടുതന്നെ, യാതൊരുവിധ സമ്മർദ്ദവുമില്ലാതെ ഞങ്ങൾക്ക് ആ ദിവസം പൂർണ്ണമായി ആസ്വദിക്കാൻ സാധിച്ചു. നിങ്ങളുടെ പ്രാർഥനയിലും ചിന്തകളിലും ഞങ്ങളെ ഉൾപ്പെടുത്തണം. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്കുണ്ടാകണം.’’– ഗ്രേസ് ആന്റണി കുറിച്ചു.
പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി.ജെ.യുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്