സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. സഹോദരിയുടെ വിവാഹച്ചടങ്ങിന്റെ ദിനം തന്നെ നെഗറ്റീവ് കമന്റുകൾക്ക് ഗോകുൽ മറുപടി നൽകി.
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുൽ മറുപടിയിട്ടത്. നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ശീതൾ പോസ്റ്റിട്ടത്. ‘‘വേറെ ആളെ നോക്ക്’’ എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്.
ഇതിനാണ് ഗോകുലിന്റെ കുറിക്ക് കൊള്ളുന്ന കമന്റ് വന്നത്. ‘‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’’ എന്നാണ് ഗോകുൽ ഇതിനു മറുപടി നൽകിയത്. മിനിറ്റുകൾക്കുള്ളിൽ നാലായിരത്തോളം ലൈക്കാണ് ഗോകുലിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്.
കൂടാതെ ‘ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങൾ’ നേരുന്നു’ എന്നും പലരും കമന്റായി രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്