ബിഗ് ബോസ് മലയാളം സീസൺ 7ലെ 19 മത്സരാർത്ഥികൾക്കിടയിൽ ഒരാളായി വന്ന് പ്രേക്ഷകരിലിടം പിടിച്ചയാളാണ് ജിസേൽ തക്രാൾ. മോഡൽ, നടി, സംരംഭക എന്നീ നിലകളിലൊക്കെ വിജയം നേടിയിട്ടുള്ള പാതി മലയാളിയായ ജിസേൽ ചുരുങ്ങിയ സമയത്തിനുള്ളിലാണ് മലയാളികളുടെ ഇഷ്ട താരമായി മാറിയിട്ടുള്ളത്. ഇപ്പോൾ ബിഗ്‌ബോസിൽ നിന്നും പുറത്തു വന്ന ജിസേൽ മലയാളികൾക്കിടയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ജിസേലും ഡേറ്റ് ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകളുടെ പേരിലാണ്. യുവരാജ് സിങ്ങിന്റെ ഗേൾഫ്രണ്ട് ആണോ ജിസേൽ എന്ന നിലയിൽ 2013ൽ പുറത്ത് വന്ന ചില ചോദ്യങ്ങളാണ് ആരാധകർ ഇപ്പോൾ വീണ്ടും പൊടി തട്ടി പുറത്തെടുത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജിസേലിനും യുവ്‌രാജിനും ഇടയിൽ പ്രണയം വളരുകയാണോ എന്ന വിധത്തിലുള്ള ചർച്ചകളായിരുന്നു അന്ന് പുറത്ത് വന്നിട്ടുള്ളത്. യുവരാജ് തന്റെ നല്ല സുഹൃത്താണ് എന്ന് ജിസേൽ ആ സമയം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുമുണ്ട്. 'തീർച്ചയായും യുവരാജ് സിങ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങൾ ഒരു ഗ്രൂപ്പിന്റെ ഭാഗമാണ്. ഒരുമിച്ചാണ് ഞങ്ങളെല്ലാവരും ഹാങ്ഔട്ട് ചെയ്യാറുള്ളത്. ഒരുപാട് വർഷങ്ങളായി എനിക്ക് യുവരാജ് സിങ്ങിനെ അറിയാം..' എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ'യോട് ജിസേൽ വ്യക്തമാക്കിയിട്ടുമുണ്ട്.
അതോടൊപ്പം ബോളിവുഡ് താരങ്ങളുമായും ക്രിക്കറ്റർമാരുമായും ജിസേലിന് വളരെ അടുത്ത സുഹൃത്ത് ബന്ധം നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ചില ഫോട്ടോകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വിരാടിന്റെ മുൻ പ്രണയിനി ഇസബെല്ല, സിദ്ധാർത്ഥ് മൽഹോത്ര, യുവരാജ് സിംങ്ങ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രവും, സൽമാൻ ഖാനോടൊപ്പം നിൽക്കുന്ന ചിത്രവും ജിസേലിന്റെതായി പുറത്തിറങ്ങുന്നുണ്ട്. ബോളിവുഡിൽ അടക്കം പ്രശസ്തരായ വ്യക്തികളുമായി സൗഹൃദബന്ധം പുലർത്തുന്ന ജിസേലിന്റെ സെലിബ്രിറ്റി ബന്ധങ്ങൾ അത്രക്കും വലുതാണെന്നാണ് ഇത്തരം ഫോട്ടോസ് സൂചിപ്പിക്കുന്നത്. കേരളത്തിലെ യുവാക്കളുടെ ക്രഷിൽ മുൻനിര സ്ഥാനത്തേക്ക് കടക്കുകയാണ് ജിസേൽ ഇപ്പോൾ.
പതിനാലാം വയസിൽ മോഡലിംഗ് കരിയർ ആരംഭിച്ച ആളാണ് ജിസേൽ. ഒരു മോഡലിംഗ് കോമ്പറ്റീഷനിലെ ടോപ്പ് 5 സ്ഥാനത്ത് എത്തിയ ജിസേൽ മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടൻഷ്യൽ എന്നീ ടൈറ്റിലുകളും നേടിയിരുന്നു. കൗമാരകാലത്തുതന്നെ മിസ് രാജസ്ഥാൻ ടൈറ്റിലും നേടി. തുർക്കിയിൽ നടന്ന ഫോർഡ് മോഡൽസ് സൂപ്പർമോഡൽ ഓഫ് ദി വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുത്തിട്ടുണ്ട്. ജിസേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആണിത്. സൽമാൻ ഖാൻ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒൻപതാം സീസണിലെ ഒരു മത്സരാർത്ഥിയായിരുന്നു ജിസേൽ. ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ആരാധകരുള്ള ജിസേൽ, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛൻ പഞ്ചാബിയുമാണ്. മുംബൈയിൽ താമസമാക്കിയ ജിസേൽ ജനിച്ചതും വളർന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
