കഴിഞ്ഞ ദിവസമാണ് സിനിമ-സീരിയൽ താരങ്ങളായ ബിജു സോപാനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ആ നടി ആരാണ് എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച.
എന്നാൽ ആ പരാതി നൽകിയ നടി താനല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഗൗരി ഉണ്ണിമായ.
ഒരു സീരിയലിൽ ഒരുമിച്ച അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയതെന്ന് വാർത്ത പുറത്തുവന്നതോടെ അത് ഗൗരി ഉണ്ണിമായ ആണെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. ഇതിലാണ് നടിയിപ്പോൾ മറുപടി പറഞ്ഞത്.
താരത്തിന്റെ വിശദീകരണം ഇങ്ങനെ
ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. ഇക്കാര്യം തെരക്കി ഒരുപാട് പേർ വിളിച്ചിരുന്നു. എനിക്കെതിരെ ഹേറ്റും പലയിടത്തും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. എപ്പിസോഡിൽ ഇല്ലാതിരുന്നതിന് കാരണം ഒരു ട്രിപ്പ് പോയതാണ്. ഞാൻ ഷിംലയ്‌ക്ക് പോയിട്ട് വന്നതേയുള്ളു. ഉടനെ തന്നെ സീരിയലിൽ ജോയിൻ ചെയ്തിരുന്നു .
24 വരെയുള്ള എപ്പിസോഡിൽ ഞാനുമുണ്ട്. അതാണ് സംഭവം. അവർ സംപ്രേക്ഷണം ചെയ്താൽ ആ എപ്പിസോഡുകളിൽ ഞാനുമുണ്ടാകും. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത് നടി പറഞ്ഞു.നടന്മാർക്കെതിരെ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ഒരാൾ ലൈംഗികാതിക്രമം നടത്തിയതെന്നും മറ്റൊരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്