മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാൻസർ ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വർഷമായി അർബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു. ഇതിനിടയിൽ ആണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മാസമാണ് റിങ്കി ചക്മ അസുഖ വിവരത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. റിങ്കിയുടെ ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അർബുദം ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും പടർന്നിരുന്നു. ചികിത്സാ ചെലവ് മൂലം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുമെന്നും റിങ്കി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചവരെല്ലാം നിന്നെ മിസ് ചെയ്യും’എന്നാണ് ഫെമിന മിസ് ഇന്ത്യ പങ്കുവച്ച കുറിപ്പ്.
2017 ലെ മിസ് ഇന്ത്യ മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് പർപ്പസ്’ എന്ന പട്ടമാണ് റിങ്കി ചക്മയ്ക്ക് ലഭിച്ചത്. ആ മത്സരത്തിലാണ് മാനുഷി ചില്ലറിന് മിസ് ഇന്ത്യാ പട്ടം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്