2024 മലയാള സിനിമയുടെ ഭാഗ്യവർഷമായാണ് കരുതി പോന്നത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആവേശം , ആടുജീവിതം തുടങ്ങിയ സിനിമകളാണ് ഈ വർഷം നേട്ടം കരസ്ഥമാക്കിയത്. അതിൽ തന്നെ മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബ്ബിൽ കയറി.
മഞ്ഞുമ്മൽ 200 കോടി ക്ലബ്ബിൽ കയറിയ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ആ പരാതിയ്ക്ക് പിന്നാലെ നടൻ സൗബിനെ കള്ളപ്പണ ഇടപാടിൽ ചോദ്യം ചെയ്തിരുന്നു,
ഇതുകൊണ്ടും നിൽക്കുന്നില്ല സിനിമയ്ക്കുള്ളിലെ പരാതി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മലയാള സിനിമയിലെ 2 നിർമാതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) വിവരങ്ങൾ കൈമാറി.
പ്രദർശനത്തിന് അഞ്ചും ആറും മണിക്കൂർ മുൻപുതന്നെ ബുക്കിങ് ആപ്പിൽ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകൾ പകുതിയിൽ അധികം ഒഴിഞ്ഞ സീറ്റുകളോടെ പ്രദർശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അടക്കമാണ് ഇ.ഡിക്കു പരാതി ലഭിച്ചത്.
ചില സിനിമകളുടെ കേരളത്തിലെ ടിക്കറ്റ് കലക്‌ഷൻ പെരുപ്പിച്ചു കാണിക്കാനും സിനിമയുടെ റേറ്റിങ് ഉയർത്തിക്കാട്ടി കാണികളെ തിയറ്ററിൽ എത്തിക്കാനും ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണു ഇവർ പരാതിയായി നൽകിയത് .
കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിർമിക്കുന്ന ഇത്തരം ചിത്രങ്ങൾ ഇറങ്ങുന്നതിനു മുൻപു തന്നെ ലക്ഷക്കണക്കിനു രൂപയുടെ സൗജന്യ ടിക്കറ്റുകൾ ലോബിയുടെ കൈവശം എത്തുമെന്നും ഇതു മുഴുവൻ സിനിമയുടെ യഥാർഥ ടിക്കറ്റ് കലക്‌ഷനായി കണക്കിൽ വരുമെന്നും പരാതിയിൽ പറയുന്നു.
ഇത്തരം ലോബിയുമായി സഹകരിക്കാൻ തയാറാകാത്ത നിർമാതാക്കളുടെ സിനിമകളെ തിയറ്ററിൽ നിന്നു പിൻവലിക്കാൻ ചരടുവലിക്കുന്നതായും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്