ഹിറ്റ് ചിത്രങ്ങളുടെ സംവിധായികയാണ് ഫറാ ഖാൻ. മേഹം ഹൂ നാ, ഓം ശാന്തി ഓം, തീസ് മാർ ഖാൻ, ഹാപ്പി ന്യൂ ഇയർ തുടങ്ങി നീണ്ടുപോകുന്നു ഫറയുടെ ഹിറ്റ് ചിത്രങ്ങൾ. നൃത്തസംവിധായികയിൽ നിന്നാണ് ഫറാ ഖാൻ സംവിധാന രംഗത്തേക്കു വന്നത്. ഹാപ്പി ന്യൂ ഇയർ ആണ് അവർ അവസാനമായി ചെയ്ത ചിത്രം. ഫറാ ഖാന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
സിനിമകളേക്കാൾ ഫറാ ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് യൂട്യൂബ് വിഡിയോകൾക്കായിരുന്നു. സിനിമകള്‍ ചെയ്യാത്തതിനാല്‍ വരുമാനത്തിനായാണ് വ്‌ളോഗിങ് തുടങ്ങിയതെന്നും നേരത്തേ ഫറാ ഖാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ഷോക്കിടെ താൻ വീണ്ടും സംവിധായിക കുപ്പായമിടാൻ പോവുകയാണെന്ന് അവർ പറയുകയുണ്ടായി. ഇനി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഷാരൂഖ് ഖാനൊപ്പം ആയിരിക്കുമെന്നും ഫറാ പറഞ്ഞു. നടൻ നകുൽ മേത്തയുടെ വീട് സന്ദർശിക്കുന്നതിന്റെ വ്ലോഗിലായിരുന്നു നടിയുടെ പ്രതികരണം.
'ഞാൻ ഉടനെ ഒരു സിനിമ ചെയ്യും! എന്റെ കുട്ടികൾ ഇപ്പോൾ കോളജിൽ പോകുന്നുണ്ട്. സംവിധാനത്തിലേക്ക് തിരിച്ച് വരണമെന്ന് എന്നോട് ഒരുപാട് പേർ പറയാറുണ്ട്. ഇപ്പോൾ അതിനുള്ള സമയമായി എന്ന് ഞാൻ കരുതുന്നു. ഈ വർഷം അവസാനത്തോടെ തുടങ്ങാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. മക്കളുടെ ഫീസ് അടയ്ക്കേണ്ടത് കൊണ്ട് യൂട്യൂബ് വിഡിയോകൾ ചെയ്യുന്നത് ഞാൻ തുടരും.
ഇനി യൂട്യൂബ് നിങ്ങളുടെ സിനിമ നിർമിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനും ഫറാ മറുപടി നൽകി. ഞാൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഷാരുഖിനൊപ്പം ആയിരിക്കും. അല്ലെങ്കിൽ ഞാൻ കാത്തിരിക്കും, യൂട്യൂബ് വിഡിയോ ചെയ്യും,'ഫറ ഖാൻ പറഞ്ഞു. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ഫറാ ഖാന്‍ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്. 2014-ല്‍ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രം കഴിഞ്ഞ് 11 വര്‍ഷമായി അവര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഫറാ ഖാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്.
മേം ഹൂൻ ന, ഓം ശാന്തി ഓം, തീസ് മാർ ഖാൻ, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളെല്ലാം നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാൽ തീസ് മാർ ഖാൻ ഒഴികെ മറ്റെല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. തീസ് മാർ ഖാൻ ശരാശരി കലക്ഷൻ നേടിയ ചിത്രമായിരുന്നു. തീസ് മാർ ഖാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ജെൻസിക്കിടയിൽ ഈ ചിത്രം ഒരു തരംഗമായി മാറിയെന്നും അക്ഷയ് ഖന്ന കാരണം ധുരന്ധറിന് ശേഷം തന്റെ സിനിമ വലിയ സംസാരവിഷയമായി മാറിയെന്നും ഫറ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
