ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര്‍ അനില്‍. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ സിനിമ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഇപ്പോഴിതാ മദ്യപാനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. മദ്യപിക്കാൻ ശ്രമിച്ചെങ്കിലും അത് തനിക്ക് ശരിയാകില്ലെന്ന് തോന്നിയതിനാൽ അത് ഉപേക്ഷിച്ചുവെന്ന് എസ്തർ പറയുന്നു.
താനും സഹോദരങ്ങളും തുല്യതയോടെയാണ് വളർന്നതെന്നും വീട്ടിൽ തനിക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല എന്നും എസ്തർ പറയുന്നു. പിങ്ക് പോഡ്‌കാസ്റ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ സംസാരിച്ചത്.
''ഞാന്‍ മദ്യപാനം ട്രൈ ചെയ്തു നോക്കിയിരുന്നു. പക്ഷെ എന്നെക്കൊണ്ട് പറ്റില്ലെന്ന് മനസിലായി. മദ്യപിച്ച് നന്നായി നടക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി ഞാന്‍ എടുത്ത തീരുമാനമാണത്. അങ്ങനൊരു തെരഞ്ഞെടുപ്പ് നടത്താനുള്ള സ്‌പേസ് അവിടെ ഉണ്ടായിരുന്നു. ആദ്യമായി മദ്യപിച്ച ദിവസം എഴുന്നേല്‍ക്കാന്‍ പറ്റാതെ ഞാന്‍ അമ്മയെ വിളിച്ചു. അമ്മ എനിക്ക് വരാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു. എങ്ങനെയാണ് തിരികെ വീട്ടിലേക്ക് വരേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല.
എനിക്കിപ്പോഴും ഓര്‍മയുണ്ട്. വീട്ടില്‍ തിരികെ വന്ന ശേഷം ഒരു ദിവസം മൊത്തം ഞാന്‍ കിടന്നു. എന്തൊക്കയോ മിക്‌സ് ചെയ്താണ് കഴിച്ചത്. സേഫ് സ്‌പേസിലായിരുന്നു ഞാന്‍ കഴിച്ചത്. അമ്മ പറയും, അപ്പനും അമ്മയും മൂക്കറ്റം കുടിയ്ക്കും. മോള്‍ ദേ കുറച്ച് കുടിച്ചപ്പോഴേ നേരെ നില്‍ക്കാന്‍ പറ്റാതായിരിക്കുന്നുവെന്ന്. അവര്‍ കളിയാക്കിയത് എനിക്ക് ഓര്‍മയുണ്ട്.'' എസ്തര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്