ഹോളിവുഡ് സിനിമകൾക്ക് ഇന്ത്യയിൽ വലിയ ഒരു ആരാധകർ തന്നെ ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഹോളിവുഡ് ചിത്രമാണ് ഇന്ത്യൻ ബോക്സ് ഓഫീസ് കീഴടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോട്ടർട്ടുകൾ വ്യക്തമാക്കുന്നത്. ഡാൻ ട്രാക്റ്റൻബർഗ് ഒരുക്കിയ പ്രിഡേറ്റർ: ബാഡ്‌ലാൻഡ്‌സ് ആണ് ഇന്ത്യയിൽ കുതിപ്പ് തുടരുന്നത്. മികച്ച പ്രതികരണം നേടുന്ന സിനിമയ്ക്ക് വമ്പൻ ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ആദ്യ ദിനം 2.30 കോടി നേടിയ സിനിമ രണ്ടാം ദിനവും മൂന്നാം ദിനവും 3.50 കോടി വീതം സ്വന്തമാക്കി. ആദ്യ ദിവസങ്ങൾ പിന്നിടുമ്പോൾ 9.30 കോടിയാണ് സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നിലവിൽ വലിയ സ്വീകാര്യത ലഭിക്കുന്നതിനാൽ കളക്ഷനിൽ വർദ്ധനവ് ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രിഡേറ്റർ ഫ്രാഞ്ചൈസിലെ ഒൻപതാമത്തെ സിനിമയാണ് ഇത്. എല്ലെ ഫാനിംഗും ഡിമിട്രിയസ് ഷുസ്റ്റർ-കൊളോഅമാറ്റാംഗിയും ആണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ആഗോള തലത്തിൽ ഇതുവരെ 80 മില്യൺ ഡോളറാണ് സിനിമയുടെ കളക്ഷൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
