മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും വാഹനങ്ങളോടുള്ള അഭിനിവേശം പ്രത്യേകിച്ച് പറയേണ്ടതില്ലലോ. കാറുകൾ മാത്രമല്ല, വാഹനങ്ങൾ ഓടിക്കാനും അവർക്ക് ഇഷ്ടമാണ്. ഒറ്റയ്ക്ക് ഡ്രൈവ് പോകുന്നതാണോ അല്ലെങ്കില്‍ ആരെങ്കിലും കൂടെ വേണോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റിനെ കുറിച്ച് പറയുന്നത്. കാന്താ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുൽഖർ.
എന്റെ ചുറ്റും ആളുകൾ ഉണ്ടാകുന്നതിൽ ഞാൻ എപ്പോഴും സന്തോഷവാനാണ്, പ്രത്യേകിച്ച് കുടുംബം, ഭാര്യ, മകൾ. ഞാൻ എന്റെ മകളെ വാഹനമോടിക്കാൻ കൊണ്ടുപോകാറുണ്ട്, എന്റെ മകളെ എന്നെപ്പോലെ കാറുകളിൽ താൽപ്പര്യമുണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നു. പക്ഷേ അവൾക്ക് അത്ര താൽപ്പര്യമില്ല, ഒരു പുതിയ കാറിൽ ഇരിക്കുമ്പോൾ, അവൾ പറയും, "എനിക്ക് ഈ മണം ഇഷ്ടമല്ല." എന്റെ മകൾക്ക് ഇപ്പോൾ എട്ട് വയസ്സായി, മൂന്നാം ക്ലാസിൽ പഠിക്കുന്നു.
മറിയം അച്ഛന്റെ ഓമനക്കുട്ടിയാണോ, അമ്മയുടെ ഓമനക്കുട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ - അവള്‍ ഏറ്റവും അധികം കാണുന്നത് അമ്മയെയാണ്. ഞാന്‍ കാമിയോ പോലെ എപ്പോഴെങ്കിലും വിസിറ്റ് ചെയ്യുന്ന വാപ്പയെ പോലെയാണ്. എന്നാല്‍ ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ ഞാനും മകളും മാത്രമായിരുന്നു
അമാല്‍ ഇറ്റലിയില്‍ ഒരു കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാനാണ് മകളെ നോക്കിയത്. എനിക്ക് തോന്നുന്നു, ഞാന്‍ ആദ്യമായി മറിയത്തോട് നോ എന്നൊക്കെ പറഞ്ഞത് ആ സമയത്താണ്. അത് അവള്‍ക്ക് വലിയ അപ്‌സറ്റ് ആയിരുന്നു.- ദുല്‍ഖര്‍ തന്റെ ഫാദര്‍ഹുഡ് ആസ്വദിച്ചുകൊണ്ട് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
