ഇറ്റാലിയൻ വിമാനത്തില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിക്ക് തുണയായി ആപ്പിൾ വാച്ച്. ഡോക്ടർ ആപ്പിള്‍ വാച്ചിന്റെ സഹായത്തോടെ യുവതിയുടെ ജീവൻ രക്ഷിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. സ്മാർട് വാച്ചിലെ പ്രത്യേക ഫീച്ചർ വഴി യുവതിയുടെ ആരോഗ്യ പ്രശ്നം എന്താണെന്ന് ഡോക്ടർക്ക് മനസിലാക്കാൻ സാധിച്ചു. തുടർന്ന് യുവതിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താൻ ഡോക്ടർ ശ്രമിച്ചു.
എന്നാല്‍ വിമാനത്തില്‍ ലഭ്യമായ ഉപകരണം ഉപയോഗിച്ച് അത് കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് ഡോക്ടർ ആരുടെയെങ്കിലും കൈവശം ആപ്പിള്‍ വാച്ച് ഉണ്ടോ എന്ന് ചോദിച്ചത്. യുവതിയുടെ ശരീരത്തില്‍ ആവശ്യമായ ഓക്സിജൻ ഇല്ലെന്ന് സ്മാർട്ഫോണ്‍ വഴി മനസിലാക്കാൻ സാധിച്ചു. വാച്ചിലെ ബ്ലഡ് ഓക്സിജൻ ആപ്പ് ഉപയോഗിച്ചാണ് ഡോക്ടർ ഇക്കാര്യം മനസിലാക്കിയത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് ഡോക്ടർ യുവതിയെ രക്ഷിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
വിമാനയാത്രയിലുടനീളം യുവതിയുടെ ഓക്സിജൻ നില മനസിലാക്കാൻ ഡോക്ടർ ആപ്പിള്‍ വാച്ചിനെ ആശ്രയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിമാനം ലാൻഡ് ചെയ്ത ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഇപ്പോള്‍ ഈ ആപ് സ്മാർട് വാച്ചില്‍ ലഭ്യമല്ല. കാരണം ആപ്പിളും മെഡിക്കല്‍ ടെക്നോളജി കമ്പനിയും തമ്മില്‍ ബ്ലഡ് ഓക്സിജൻ ആപ്പിന്റെ കാര്യത്തില്‍ പേറ്റന്റ് തർക്കം നിലനില്‍ക്കുന്നുണ്ട്. അള്‍ട്ര 2 ആപ്പിള്‍ വാച്ചുകളുടെ പുതിയ ശ്രേണിയില്‍ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്