നാലു ഗ്രാം ഗോൾഡ് സെറിയിൽ നെയ്തെടുത്ത ദിയയുടെ സാരി വിശേഷം 

SEPTEMBER 6, 2024, 11:50 AM

കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ വിവാഹിതയായത്. പതിവിൽ നിന്ന് വിപരീതമായി പേസ്റ്റൽ ഷേയ്ഡിലുള്ള വസ്ത്രമാണ് ദിയയും കുടുംബവും തെരഞ്ഞെടുത്തത്.

അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായത് വധുവിന്റെ കോസ്റ്റ്യൂം ആണ്. അഹാന അടക്കമുള്ള താരകുടുംബത്തിലെ എല്ലാവരുടെയും സാരി ഒരുക്കിയത്  കോട്ടയം ചങ്ങനാശേരി സ്വദേശി ജോയൽ ജേക്കബ് മാത്യു ആണ്. 

 സ്വർണ നൂലുകൾ കൊണ്ട് നെയ്തതാണ് ദിയയുടെ സാരി. ഒപ്പം സ്റ്റൈൽ ചെയ്തിരിക്കുന്ന ദുപ്പട്ടയും ദിയയെ സാധാരണ ദക്ഷിണേന്ത്യൻ വധുവിൽ നിന്ന് വ്യത്യസ്തയാക്കി.  

vachakam
vachakam
vachakam

 നാലു ഗ്രാം ഗോൾഡ് സെറി (പട്ടുനൂൽ)  ഉപയോഗിച്ച് നെയ്തിട്ടുള്ള  കാഞ്ചീപുരം  സിൽക്ക് സാരിയാണ്  ദിയയുടേതെന്നാണ് ജോയൽ പറയുന്നത്. പേസ്റ്റൽ കളറായിരുന്നു ദിയ തിരഞ്ഞെടുത്ത്.  ഇംഗ്ലിഷ് കളർ തന്നെ വേണമെന്നായിരുന്നു ദിയയുടെ ആവശ്യം. 

 ഒരുമാസമെടുത്താണ് സാരി തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘‘ആദ്യം സിൽക്ക് സാരി നെയ്തെടുത്ത ശേഷം അതിലേക്ക് ഹാൻഡ് വർക്ക് ചെയ്യുകയാണ്. സർദോസി ഹാൻഡ് വർക്കാണ് സാരിയിലേത്. ത്രിഡി (സെമി പ്രഷ്യസ്) സ്റ്റോണ്‍സും ടൂബീഡ്സും നൂലും ഉപയോഗിച്ചുള്ള ത്രീഡി എംബലിഷൻസാണ് നൽകിയിരിക്കുന്നത്.’’ പൂർണമായും കൈകൊണ്ട് നിർമിക്കുന്നതായതിനാൽ സാരിക്ക് രണ്ടുലക്ഷം രൂപ വിലവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam