തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് അനുഷ്ക ഷെട്ടി. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ നായികയായതോടെ താരത്തിന്റെ സ്വീകാര്യത ഒന്നുകൂടി വർധിച്ചു. തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും താരമൂല്യം ഉള്ള നായികമാരിൽ ഒരാളാണ് ഇന്ന് അനുഷ്ക. എന്നാൽ താരത്തിന്റെ ആദ്യ ഒഡീഷനിൽ താരം വിജയിച്ചില്ല എന്നും ചിത്രത്തിന്റെ നിർമ്മാതാവ് താരത്തെ തള്ളിക്കളയുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
താരത്തിന്റെ ഇത്തരത്തിൽ ഓഡീഷൻ നൽകുന്ന സമയത്തെ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആയിരുന്നു. ഒരു കന്നഡ ചിത്രത്തിന്റെ ഓഡീഷൻ ചിത്രങ്ങൾ ആണ് വൈറൽ ആയത്. അന്ന് സെലക്ട് ആയില്ലെങ്കിലും താരം തളർന്നില്ല. പിന്നീട് 2005 ഇത് കന്നഡ ചിത്രത്തിലൂടെ താരം ഉഗ്രൻ അരങ്ങേറ്റം ആണ് നടത്തിയത്.
രാജമൗലിയുടെ വിക്രമുരുടു എന്ന ചിത്രമാണ് അനുഷ്കയ്ക്ക് വഴിത്തിരിവായത്. തുടർന്ന് സൂപ്പർ നായികയായ താരം ബാഹുബലിയുടെ ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യം ഉള്ള നായികയായി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്