നടൻ സൂര്യയുടെയും കാർത്തിയുടെയും പിതാവായ ശിവകുമാർ മുൻപ് വലിയ താരമായിരുന്നു. ഇപ്പോൾ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും പൊതു പരിപാടികളില്‍ നിറ സാന്നിധ്യമാണ് അദ്ദേഹം.
തന്റെ മക്കളായ സൂര്യയും കാർത്തിയും സിനിമയിൽ സജീവമായതോടെ ആണ് ശിവകുമാർ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിക്കുന്നത്. അഭിനയത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, കോളേജ് ചടങ്ങുകള്‍, ചലച്ചിത്രമേളകള്‍, പുസ്തക പ്രകാശനങ്ങള്‍ തുടങ്ങിയവയിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം.
ഇപ്പോൾ ശിവകുമാറിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്. സ്നേഹം പ്രകടിപ്പിക്കാനെത്തിയ ആരാധകനെ ദയാദാക്ഷണ്യമില്ലാതെ ശിവകുമാർ അപമാനിക്കുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്. വിഡിയോ ഇപ്പോൾ വൈറൽ ആണ്.
ഇഷ്ടതാരത്തിനെ കാണാനെത്തിയ വൃദ്ധനായ ആരാധകൻ നല്‍കിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിയുകയും ആരാധകനെ ചീത്തവിളിക്കുകയും ചെയ്ത ശിവകുമാറിനെയാണ് വൈറല്‍ വീഡിയോയില്‍ കാണാനാകുന്നത്. പാഷാ കറുപ്പയ്യ രചിച്ച ഇപ്പിത്താൻ ഉരുവാനേൻ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു സംഭവം ഉണ്ടായത്.
കാരക്കുടി ശിവഗംഗ ജില്ലയിലെ കണ്ണദാസൻ മണി മണ്ഡപത്തില്‍ പരിപാടിക്കായി എത്തിയ ശിവകുമാറിന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു ആരാധകൻ ഒരു ഷാള്‍ സമ്മാനമായി കൊണ്ടുനല്‍കി. എന്നാല്‍ ആ പ്രവൃത്തി ഇഷ്ടപ്പെടാതിരുന്ന ശിവകുമാർ ഷാള്‍ വാങ്ങി വലിച്ചെറിയുകയായിരുന്നു. തുടർന്ന് ആരാധകനെ മൈന്റ് ചെയ്യാതെ ശിവകുമാർ നടന്ന് പോവുകയായിരുന്നു.
തുടർന്ന് നിലത്ത് വീണ് കിടന്ന ഷാള്‍ തുടച്ച് എടുത്ത് ആരാധകൻ ശിവകുമാറിന് പിന്നാലെ ചെന്നെങ്കിലും താരം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. വീഡിയോ വൈറലായതോയടെ ശിവകുമാറിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്