ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനും മകള്‍ സുഹാന ഖാനും അയോധ്യയിലെ രാമക്ഷേത്രത്തില്‍ സന്ദർശനം നടത്തിയെന്ന രീതിയിലുള്ള വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. എന്നാൽ ഇതിലെ സത്യം എന്താണ്?
നടനും കുടുംബാംഗങ്ങളും ജനുവരി 22ന് 150 അതിഥികള്‍ക്കൊപ്പം രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തതായാണ് വിഡിയോക്കൊപ്പമുള്ള വിശദീകരണത്തിൽ വീഡിയോ പോസ്റ്റ് ചെയ്തയാൾ പറയുന്നത്.
കനത്ത സുരക്ഷയില്‍ മാനേജർ പൂജ ദഡ്‍ലാനിക്കൊപ്പം ഷാറൂഖും സുഹാനയും ഒരു ക്ഷേത്രപരിസരത്ത് നടക്കുന്നതാണ് വിഡിയോയിലുള്ളത്. വെള്ള ദോത്തിയും കുർത്തയുമണിഞ്ഞാണ് ഷാറൂഖ് വിഡിയോയിലുള്ളത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇത് പോസ്റ്റ് ചെയ്തയാള്‍ പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തു.
എന്നാൽ ഇത് സത്യത്തിൽ താരം അയോധ്യ സന്ദർശിച്ചത് അല്ല, പകരം തിരുപ്പതി ക്ഷേത്രത്തില്‍ ഷാറൂഖും മകളും മുമ്പ് സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് അയോധ്യയിലേതെന്ന രീതിയില്‍ പ്രചരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് 'ജവാൻ' സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് തിരുപ്പതി ക്ഷേത്രത്തില്‍ പൂജക്കായി താരം എത്തിയത്. ദക്ഷിണേന്ത്യക്കാർ ധരിക്കുന്ന തരത്തിലുള്ള വേഷ്ടി ധരിച്ചാണ് ഷാറൂഖ് തിരുപ്പതിയിലെത്തിയത്. ഈ വീഡിയോ ആണ് തെറ്റിദ്ധാരണ പരത്തി പ്രചരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്