എ ഫ്യൂ ഗുഡ് മെൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സഹനടൻ ടോം ക്രൂസിനൊപ്പമുള്ള ഒരു അവിസ്മരണീയ നിമിഷം പങ്കുവച്ച് നടി ഡെമി മൂർ. ന്യൂയോർക്കർ ഫെസ്റ്റിവലിൽ എഴുത്തുകാരിയായ ജിയ ടൊലെന്റിനോയുമായുള്ള അഭിമുഖത്തിനിടെയാണ് നടിയുടെ തുറന്നു പറച്ചിൽ. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു.
എനിക്ക് തോന്നുന്നു ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ സഹ നടൻ ടോം ക്രൂയിസിന് നാണക്കേടായിരുന്നു എന്ന്. എനിക്ക് ആ സാഹചര്യം ഓകെയായിരുന്നു. പക്ഷേ ഞാൻ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകുമ്പോൾ, ടോം ക്രൂയിസിന് അല്പം വിചിത്രമുള്ളതായി അനുഭവപ്പെട്ടു.
വളരെ പ്രധാനപ്പെട്ട പ്രൊജക്ടുകളിൽ വർക്ക് ചെയ്യുമ്പോൾ ഹോളിവുഡ് നായികമാർ ഗർഭിണികളാകാതിരിക്കാൻ ശ്രദ്ധിക്കും എന്ന് പറയുന്ന കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണ് അന്നത്തെ ടോം ക്രൂയിസിന്റെ പ്രവൃത്തിക്കൾ എന്നാണ് ഡെമി മൂർ പറയുന്നത്.
അക്കാലത്ത് തന്റെ മാതൃത്വത്തെയും മികച്ച പ്രൊഫൈലുള്ള കരിയറിനെയും ഒരുപോലെ മുന്നോട്ടു നയിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഡെമി മൂർ എന്നത് ശ്രദ്ധേയമാണ്.
“എനിക്ക് അർത്ഥമില്ലെന്ന് തോന്നിയ നിരവധി കാര്യങ്ങളിൽ ഒന്നാണിത്. അതിനാൽ, 'എന്തുകൊണ്ട് പാടില്ല? നിങ്ങൾക്ക് എന്തുകൊണ്ട് രണ്ടും കൂടി കഴിയില്ല?' എന്ന് പറയാൻ ഞാൻ അതിനെ വെല്ലുവിളിച്ചു. കുടുംബങ്ങളെ വളർത്തുന്നതിനൊപ്പം സ്ത്രീകൾക്ക് വിജയകരമായ കരിയർ നിലനിർത്താൻ കഴിയുമെന്ന് കാണിക്കാൻ താൻ സ്വയം വളരെയധികം സമ്മർദ്ദം അനുഭവിച്ചെന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
