തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് ദീപ്‌വീര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ പല പരിപാടികളിലും നിറവയറില്‍ ദീപിക പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ ഇൻറർനെറ്റിൽ തരംഗം ആവുന്നത്.
ഇപ്പോൾ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് ദീപിക എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായി ആണ് താരം എത്തിയത്. എന്നാൽ താരത്തിന്റെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
മുൻവശത്ത് വൈഡ് സ്ട്രാപ്പോടു കൂടിയ സ്ലിം ഫിറ്റ് ഡ്രസാണ് ദീപിക ധരിച്ചത്. പ്രശസ്ത ഡിസൈനർ ഹൗസായ ലോവിൽനിന്നുള്ളതാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റ്. 1,14,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില എന്നാണ് പുറത്തു വരുന്ന വിവരം. ബ്രാൻഡ് അംബാസഡർ കൂടിയായ ദീപിക കാർട്ടിയറിൽ നിന്നുള്ള ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. അതും കൂടി ചേര്‍ത്ത് നോക്കിയാൽ ദീപികയുടെ ടോട്ടല്‍ ലുക്കിന്‍റെ വില 1,93,98,389 രൂപയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്