കോൺഗ്രസിൽ സമവായ സൂചന; കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റ്; താൽക്കാലം വാർത്താസമ്മേളനം നടത്തില്ലെന്ന് സുധാകരന്റെ ഉറപ്പ് 

MARCH 18, 2026, 6:08 AM

ഡൽഹി: കോൺഗ്രസിലെ സ്ഥാനാർഥി ചർച്ചകളിൽ പുതിയ മുന്നേറ്റം. കെ. സുധാകരനും അടൂർ പ്രകാശിനും മത്സരിക്കാൻ അവസരം നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പരിഗണന നടത്തുന്നതായി ആണ് ലഭിക്കുന്ന വിവരം. സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന.

ഹൈക്കമാൻഡിന്റെ അഭ്യർത്ഥന പ്രകാരം താൽക്കാലികമായി വാർത്താസമ്മേളനം നടത്താതിരിക്കാനാണ് സുധാകരൻ സമ്മതം അറിയിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. 

ഇതിനിടെ, ഇരുവരും കേരള ഹൗസിൽ നിന്ന് ബാധ്യതരഹിത സർട്ടിഫിക്കറ്റ് നേടുന്നതിനായി അപേക്ഷ നൽകിയതായും റിപ്പോർട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ സമർപ്പിച്ചത്.

vachakam
vachakam
vachakam

മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇരുവരും ആരംഭിച്ചതായാണ് വിവരം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

എംപിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആദ്യ തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ആദ്യ സ്ഥാനാർഥി പട്ടികയിൽ കണ്ണൂരും കോന്നിയും ഒഴിവാക്കിയിരുന്നു.

തർക്കം രൂക്ഷമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേക്ക് മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിൽ കണ്ണൂരും കോന്നിയും ഒഴിച്ചുള്ള രണ്ടാം പട്ടിക ഇന്ന് പുറത്തുവിടാനിടയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam