രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തി;  ഷാഫി പറമ്പിൽ എംപി

MARCH 18, 2026, 5:38 AM

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ലയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം. ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പികെ ശശിയുടെ കാര്യത്തിൽ പാർട്ടിയെടുക്കുന്നതാണ് എൻ്റെയും തീരുമാനം. സിപിഐഎം വിട്ടുവന്നരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറഞ്ഞു. രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തിയാണെന്നും പ്രതിസന്ധികാലത്തും പാർട്ടിക്കൊപ്പം നിലകൊണ്ട കലാകാരൻ ആണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam