‘എപ്പോഴും നിങ്ങളോടൊപ്പം’: കോൺഗ്രസ് പ്രവർത്തകർക്ക് പി.കെ. ശശിയുടെ ഉറപ്പ്

MARCH 18, 2026, 5:18 AM

പാലക്കാട്: കോൺഗ്രസ് പ്രവർത്തകരോട് സ്ഥിരമായി ഒപ്പം നിൽക്കുമെന്ന് ഉറപ്പുനൽകി പി.കെ. ശശി. ശ്രീകൃഷ്ണപുരത്ത് നടന്ന പ്രവർത്തകയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രവർത്തകരോട് ഈ നിലപാട് വ്യക്തമാക്കിയത്.

“ഞാൻ മുഴുവൻ സമയവും നിങ്ങളോടൊപ്പം തന്നെ ഉണ്ടാകും. നിങ്ങൾ എന്നെ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുത്താൽ ആ കാലയളവിൽ ഞാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കും. അതിനപ്പുറം ഇപ്പോൾ വേറെ വാഗ്ദാനങ്ങൾക്ക് പ്രസക്തിയില്ല,” എന്നാണ് പി.കെ. ശശി വ്യക്തമാക്കിയത്.

അതേസമയം ഉടൻ തന്നെ പി.കെ. ശശിയുടെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രഖ്യാപനത്തിന് പിന്നാലെ വൈകുന്നേരം മൂന്നരയോടെ ഒറ്റപ്പാലം മണ്ഡലത്തിൽ റോഡ് ഷോയും നടത്തും. പത്തിരിപ്പാലയിൽ നിന്ന് ആരംഭിക്കുന്ന പ്രചാരണ യാത്ര ഒറ്റപ്പാലം വരെ നീളും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam