അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി?; വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും?

MARCH 18, 2026, 5:42 AM

മലപ്പുറം: മുസ്ലിം ലീഗിന്റെ മുൻ എംഎൽഎയായ അബ്ദുറഹിമാൻ രണ്ടത്താണി താനൂർ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. രണ്ടത്താണിയുടെ എൽഡിഎഫ് പ്രവേശനത്തിന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയതായി സൂചനയുണ്ട്. ഇടത് സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം അത് നിഷേധിച്ചിരുന്നില്ല.

ഇതിനിടെ, താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന വി. അബ്ദുറഹിമാൻ പ്രചാരണ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. തിരൂർ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു അദ്ദേഹത്തിന്റെ താൽപ്പര്യം. ഇതിനെ തുടർന്ന് വി. അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റാനും ജില്ലാ നേതൃത്വം തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം.

മുൻപ് രണ്ട് തവണ താനൂർ മണ്ഡലത്തിൽ എംഎൽഎയായിരുന്ന രണ്ടത്താണി 2016ലെ തിരഞ്ഞെടുപ്പിൽ വി. അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. ഈ തവണ തിരൂരങ്ങാടിയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, സിപിഐ അവിടെ അജിത് കൊളാടിയെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതോടെയാണ് തിരൂർ, താനൂർ മണ്ഡലങ്ങൾ രണ്ടത്താണിക്കായി പരിഗണനയിൽ വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam