ഡൽഹി: പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ അക്കാദമിക് വർഷത്തിൽ പുതിയ പാഠപുസ്തകങ്ങൾ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി NCERT.
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പുതിയ പാഠപുസ്തകങ്ങൾ 2027-28 അധ്യയന വർഷം മുതൽ മാത്രമേ ഈ ക്ലാസുകളിൽ അവതരിപ്പിക്കുകയുള്ളൂ. അതുവരെ നിലവിലുള്ള പുസ്തകങ്ങൾ തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങൾ ഇതിനകം തയ്യാറായിട്ടുണ്ട്. ഇവ അച്ചടിച്ച രൂപത്തിലും ഡിജിറ്റൽ ഫോർമാറ്റിലും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
ഒമ്പതാം ക്ലാസിലേക്കുള്ള പുതിയ പുസ്തകങ്ങളുടെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണെന്നും, അവ 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നും എൻസിഇആർടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കരട് സിലബസ് ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
അതേസമയം, 10, 11 ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ 2027-28 അധ്യയന വർഷം മുതൽ മാത്രമേ പുറത്തിറങ്ങുകയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയ്ക്ക് സീറ്റുകൾ കുറയുമോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ
മണ്ഡല പുനർനിർണ്ണയം: 'പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ' എന്ന് വിശേഷിപ്പിച്ച് ശശി തരൂർ
വിനോദ് കാംബ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം; സഹായഹസ്തവുമായി സച്ചിൻ ടെണ്ടുൽക്കറും ക്രിക്കറ്റ് ലോകവും
ഇന്ത്യയുടെ മിസൈൽ കരുത്തിന് പിന്നിലെ പെൺകരുത്ത്; അഗ്നി പുത്രി ടെസി തോമസിന്റെ വിസ്മയിപ്പിക്കുന്ന