ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രൺവീർ സിങും ദീപിക പദുകോണും മാതാപിതാക്കളാകുവാന്‍ പോകുന്നതായി റിപ്പോർട്ട്. ദീപിക ഗർഭിണി ആണെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ താരങ്ങൾ തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ആദ്യത്തെ കുട്ടിയാണ് സെപ്റ്റംബറിൽ എത്താൻ പോകുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് തനിക്കും രൺവീറിനും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്.
അതേസമയം താരത്തിന്റെ പോസ്റ്റിന് സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു മില്ല്യണ്‍ ലൈക്കുകളും. പതിനായിരക്കണക്കിന് ആശംസകളുമാണ് ദീപികയുടെ പോസ്റ്റിന് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്