ലോസ് ഏഞ്ചൽസ്: 'ഫ്രണ്ട്സ്' സീരീസ് താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസെടുത്ത് അന്വേഷണ സംഘം.
മാത്യു പെറിയുടെ ഡോക്ടർമാർ, അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.നടന്റെ ശരീരത്തിൽ കാണപ്പെട്ട കെറ്റാമൈന്‍ രാസവസ്തു വിതരണം ചെയ്യുന്ന വലിയ ശൃംഖലയിൽ ഇവർ അംഗങ്ങളാണെന്നാണ് വിവരം.
ഇവരാകാം നടന് അമിത അളവിൽ കെറ്റാമൈന്‍ നൽകിയതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഏറെ പ്രശസ്തനായ മാത്യു പെറിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ലോസാഞ്ചല്‍സിലെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം മൂലമാകാം മരണമെന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെറ്റാമൈന്‍ ആണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്