മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഇപ്പോൾ മീര ജാസ്മിന്റെ പിതാവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ ദിലീപിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കൊച്ചിയിലെ മീരയുടെ വീട്ടിലാണ് ദിലീപ് നേരിട്ടെത്തി നടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നത്.
ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമാ മേഖലയില്‍ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മീര ജാസ്മിന്‍. പലപ്പോഴും ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് മീര പറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ അധികം സൗഹൃദമില്ലെന്നും എന്നാല്‍ എല്ലാക്കാലത്തും ദിലീപേട്ടന്‍ നല്ല സുഹൃത്താണെന്നും നടി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്