ശോഭന മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ്. താരത്തിന്റെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങൾ അറിയാനും മലയാളികൾക്ക് എന്നും താല്പര്യം ഉണ്ട്. എന്നാൽ മകളുടെ വിശേഷങ്ങൾ ശോഭന അധികം പങ്കുവയ്ക്കാറില്ല. സോഷ്യൽ മീഡിയയിൽ അനന്ത നാരായണിയും അത്ര സജീവം അല്ല.
ഇപ്പോൾ താരത്തിന്റെയും മകളുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താരം മകൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് അനന്ത നാരായണി ചുവടുവയ്ക്കുന്നത്. ശോഭനയുടെ ഫാൻ പേജിലാണ് വീഡിയോ എത്തിയിരിക്കുന്നത്.
അതേസമയം ശോഭനയെയും അനന്ത നാരായണിയെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍. ശോഭനയുടെ ദത്തുപുത്രിയാണ് അനന്ത നാരായണി. മാധ്യമങ്ങള്‍ക്കു മുൻപില്‍ മകളെ ശോഭന ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ല. അനന്തനാരായണിയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടില്ല. സിനിമയില്‍നിന്ന് മാറിനില്‍ക്കുന്ന ശോഭന ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്