ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങള്‍ വിഷമിപ്പിച്ചെന്ന് യഥാർത്ഥ നായകൻ നജീബ്. തന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്ന് നജീബ് അഭ്യര്‍ഥിച്ചു.
'താനൊരു കഥക്ക് കാരണക്കാരന്‍ മാത്രമാണ്. നോവലിന്റെ എല്ലാ ചേരുവകളും അതിലുണ്ട്. ബെന്യാമിനും ബ്ലെസിയും എന്തോ ക്രൂരത കാട്ടിയെന്ന തരത്തിലാണ് പലരുടേയും പ്രതികരണം. താന്‍ അങ്ങനെയൊരു പരാതി എവിടെയും ഉന്നയിച്ചിട്ടില്ല.
തന്റെ നന്മ ആഗ്രഹിച്ചു കൊണ്ടാണ് അധികപേരും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതെന്നും അവരോടെല്ലാം നന്ദിയുണ്ടെന്നും നജീബ് പറഞ്ഞു. എന്റെ അനുഭവങ്ങളാണ് സിനിമയില്‍ അധികവുമുള്ളത്. ബഹ്‌റൈനില്‍ ആക്രിപ്പണി ചെയ്തിരുന്ന ഞാന്‍ പ്രവാസ ലോകത്ത് പ്രശസ്തനായതും ലോക കേരള സഭയില്‍ പ്രവാസികളുടെ പ്രതിനിധിയായതും ബെന്യാമിന്‍ കാരണമാണ്.
ബെന്യാമിനില്‍ നിന്നും ഒരു തിക്താനുഭവവും എനിക്ക് ഇതുവരെ ഉണ്ടായിട്ടല്ല. എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്. നടന്‍ പ്രിഥ്വിരാജ് വീട്ടില്‍ വരുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ഒരാഴ്ച മുമ്ബ് വീട്ടില്‍ വന്ന് അറിയിച്ചിരുന്നു.
ബ്ലെസിയുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. എനിക്ക് കേരളത്തില്‍ നിരവധി സ്ഥലത്ത് ജോലി വാഗ്ദാനം ചെയ്‌തെങ്കിലും ഞാന്‍ നിരസിക്കുകയായിരുന്നുവെന്നും നജീബ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്