ചെന്നൈ: നടി ശരണ്യ പൊൻവണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.ചെന്നൈയില്‍ വിരുഗംബക്കത്താണ് ശരണ്യയും കുടുംബവും താമസിക്കുന്നത്.
കഴിഞ്ഞ ദിവസം അയല്‍വാസിയുടെ ഗേറ്റ് തട്ടി ശരണ്യയുടെ വാഹനത്തിന് കേടുപാട് പറ്റിയിരുന്നു.ഇക്കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വലിയ തർക്കം ഉണ്ടായി. പിന്നാലെ അയല്‍വാസിയെ കൊല്ലും എന്ന് ശരണ്യ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.
ശരണ്യക്കെതിരെ സിസിടിവി ദൃശ്യങ്ങളും അയല്‍വാസി ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഇതേ സംഭവത്തില്‍ ശരണ്യയും പൊലീസിനെ സമീപിച്ചതായും വിവരങ്ങളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്