കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡിയിൽ ആഭ്യന്തര ഭിന്നത ശക്തമായതായി റിപ്പോർട്ട്. സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാളെ മാധ്യമങ്ങളെ കാണുമെന്ന് സബാഹ് പുൽപ്പറ്റ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇതിനുമുമ്പ് തന്നെ ഇടതുമുന്നണിയോടൊപ്പം തുടരുന്നതിനെ കുറിച്ച് പാർട്ടിയിലെ ഒരു വിഭാഗത്തിന് അസന്തോഷമുണ്ടായിരുന്നുവെന്നാണ് സൂചന.
മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കൂത്തുപറമ്പിൽ പി.കെ. പ്രവീൺ, കൽപ്പറ്റയിൽ പി.കെ. അനിൽകുമാർ, വടകരയിൽ എം.കെ. ഭാസ്കരൻ എന്നിവർ മത്സരിക്കുമെന്ന് എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും ശ്രേയാംസ് കുമാർ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും താൻ ഇത്തവണ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
