'നിയമസഭ ആഗ്രഹമുണ്ടെങ്കിൽ ലോക്സഭയിൽ മത്സരിക്കേണ്ടിയിരുന്നില്ല'; എംപിമാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെ. മുരളീധരൻ 

MARCH 18, 2026, 2:39 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന എംപിമാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. നിയമസഭയിലേക്ക് എത്തണമെന്ന ആഗ്രഹമുണ്ടെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്.

അതേസമയം എംപിമാർ മത്സരിക്കുകയാണെങ്കിൽ മണ്ഡലത്തിലെ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു അഭിമുഖത്തിലാണ്  മുരളീധരൻ പ്രതികരണം നടത്തിയത്. 

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ബിജെപി വിജയിച്ചാൽ അതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam