കൊച്ചി: മലയാള സിനിമാ-സീരിയൽ രംഗത്ത് സജീവമായ നടി ലക്ഷ്മി പ്രിയ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നാണ് അവർ ജനവിധി തേടുന്നത്. താര സംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റായ ലക്ഷ്മി പ്രിയ, മണ്ഡലത്തിലെ പ്രശ്നങ്ങൾ തനിക്കു നന്നായി പരിചിതമാണെന്നാണ് പ്രതികരിച്ചത്.
പെരുമ്പാവൂർ തൻ്റെ അടുത്ത പ്രദേശമായതിനാൽ നാട്ടിലെ വിഷയങ്ങൾ എല്ലാം വ്യക്തമായി അറിയാമെന്നും, ജനങ്ങളുമായി നേരിട്ട് ഇടപെടാൻ താൻ തയ്യാറാണെന്നും ലക്ഷ്മി പറഞ്ഞു. മുമ്പ് മത്സരിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങൾ കാരണം അന്ന് പിൻമാറിയതായും ഇപ്പോഴാണ് ശരിയായ സമയമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി പ്രവർത്തിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
ട്വന്റി20യുടെ വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും, മണ്ഡലത്തിൽ ഇതിനകം ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സിനിമ മേഖലയിലെ സഹപ്രവർത്തകർക്ക് താൻ മത്സരിക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും, അത് പലർക്കും അതിശയമായിരിക്കാമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. എന്നാൽ പ്രചാരണത്തിന് സിനിമാ രംഗത്തെ പ്രമുഖരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും ലക്ഷ്മി വ്യക്തമാക്കി. ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
