തിരുവനന്തപുരം: ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്താൻ വാട്‌സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ് നടന്നതായി സൂചന.
നിരോധിത സംഘടനകളുടെ ഫണ്ട് അതുൽ വധക്കേസ് പ്രതികൾക്ക് ലഭിച്ചോ എന്നറിയാൻ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ആരംഭിച്ചു.
അലുവ അതുലിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാൻ എന്ന പേരിലാണ് ക്രൗഡ് ഫണ്ടിങ് നടത്തിയത്. സന്തോഷിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പണം പിരിച്ചത്.
ഈ പണം അലുവ അതുലിന്റെ കൊലപാതകത്തിനായി ഉപയോഗിച്ചുവെന്നാണ് സംശയം.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഗുണ്ടാ നേതാവായ അലുവ അതുലിനെ അക്രമിസംഘം നടുറോഡിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
