ആമ്പല്ലൂർ: കൊച്ചി-സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ച. തൃശൂർ ആമ്പല്ലൂർ മണലിയ്ക്ക് സമീപം മടവാക്കരയിലാണ് ചോർച്ച. വലിയതോതിൽ എൽപിജി ചോർച്ച ഉണ്ടായതോടെ പൈപ്പ് ലൈന്റെ വാൽവ് അടച്ചു.
അറ്റകുറ്റപണി നടക്കുന്നതിനിടെ പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടാവുകയായിരുന്നു.
ചോർച്ചയുണ്ടായ പ്രദേശത്തിന്റെ ഏതാനും ചുറ്റളവിൽ ഗന്ധം അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസും അഗ്നിരക്ഷസേനയും വില്ലേജ് ഓഫീസ് അധികൃതരും എത്തി മുൻകരുതലുകൾ സ്വീകരിച്ചു.
പൈപ്പ് ലൈനിൽ തങ്ങി നിന്നിരുന്ന വാതകമാണ് ഇപ്പോൾ ചോർന്നുകൊണ്ടിരിക്കുന്നത്. പുതുക്കാട് അഗ്നിരക്ഷസേന ചോർച്ചയിലേക്ക് വെള്ളം പമ്പ് ചെയ്താണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
