'അഗാധമായ സന്തോഷം', 'ലാപത്താ ലേഡീസ്' ഓസ്കാര്‍ എന്‍ട്രിയില്‍ നടി ഛായ കദം

SEPTEMBER 25, 2024, 8:58 AM

ലാപത ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എന്‍ട്രി ആയതിൽ സന്തോഷമുണ്ടെന്ന് നടി ഛായ കദം. ചിത്രത്തില്‍ മഞ്ജു മായി എന്ന കഥാപാത്രത്തെയാണ് ഛായ അവതരിപ്പിച്ചത്.

 'ലാപത്താ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഗാധമായ സന്തോഷവും ആദരവും തോന്നുന്നു'എന്ന് ഛായ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. അതേസമയം, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തിരഞ്ഞെടുക്കപ്പെടാതെ പോയതിൽ അത്രതന്നെ ദു:ഖവുമുണ്ടെന്നും ഛായ കൂട്ടിച്ചേർത്തു.

ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച മലയാള ചിത്രം ആട്ടം, പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബോളിവുഡ് ചിത്രം ആനിമൽ എന്നിവയടക്കം 29 സിനിമകളുടെ അവസാന പട്ടികയില്‍നിന്നാണ് ലാപതാ ലേഡീസ് ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 

vachakam
vachakam
vachakam

ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപത്ത ലേഡീസ് മാര്‍ച്ച് 1നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയാവുക എന്നത് തന്റെ സ്വപ്‌നമാണെന്ന് കിരണ്‍ റാവു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam