യുട്യൂബർ ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്.
അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്.
ഉണ്ണി വ്ലോഗ്സ് എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നില്ല.
ഇതിനെ തുടർന്ന് ഉണ്ണി വ്ലോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് വന്നതിന് ശേഷമാണ് പൊലീസ് അനീഷ് അൻവർക്കെതിരെ കേസ് എടുത്തത്.
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവർ ഒരുക്കിയ ചിത്രമാണ് രാസ്ത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്