സംവിധായകൻ പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി. തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് പരാതി. ബാലമുരളി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.
തെക്കൻ ജില്ലകളില്‍ ജാതി സംഘർഷമുണ്ടാക്കാൻ പാ രഞ്ജിത്ത് ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. നെല്ലി - തിരുച്ചെന്തൂർ റോഡിലെ റസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ദീപക്കിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെ തെക്കൻ ജില്ലകളില്‍ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളില്‍ വിവാഹിതനാകാനിരിക്കെയായിരുന്നു ദീപക് കൊല്ലപ്പെട്ടത്. സ്‌കൂള്‍ കാലം മുതല്‍ ദീപക് രാജ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മറുവശത്ത്, ചിയാൻ വിക്രം നായകനാകുന്ന തങ്കാലനാണ് പാ രഞ്ജിത്തിൻ്റെ വരാനിരിക്കുന്ന ചിത്രം. മാളവിക മോഹനൻ, പാർവ്വതി തിരുവോത്ത്, പശുപതി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തങ്കലൻ ജൂണിലോ ജൂലൈയിലോ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്