യുവതിക്ക് നേരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രശസ്ത സിനിമ നൃത്ത സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർക്കെതിരെ കേസ്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ സജീവമായ ജാനി മാസ്റ്റർക്കെതിരെ നൃത്തസംവിധായിക കൂടിയായ 21കാരിയാണ് ഹൈദരാബാദിലെ റായ്ദുർഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഏതാനും മാസങ്ങളായി യുവതി ഇദ്ദേഹത്തിനൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഔട്ട്ഡോർ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നർസിംഗിയിലെ തന്റെ വീട്ടിലെത്തിയും പലതവണ പീഡിപ്പിച്ചെന്നും പറയുന്നു.
ദേശീയ പുരസ്കാരത്തിന് പുറമെ മൂന്നുതവണ ഫിലിം ഫെയർ അവാർഡും നേടിയ നൃത്ത സംവിധായകനാണ് ജാനി മാസ്റ്റർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്